പട്ന: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തിപ്പെടുന്നു. എച്ച്.എ.എമ്മിന് പിന്നാലെ ഉപേന്ദ്ര കുശ് വാഹയുടെ ആര്.എല്‍. എസ്.പിയും മഹാസഖ്യം വിടുന്നു. മഹാസഖ്യത്തില്‍ നിന്നും പാര്‍ട്ടി വിട്ടുപുറത്തുപോകുന്ന കാര്യം ഉപേന്ദ്ര കുശ് വാഹ വ്യാഴാഴ്ചയാണ് അറിയിച്ചത്.
മറ്റൊരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് പുതിയ രാഷ്ട്രീയവഴി തേടിപ്പോകുന്നതെന്ന് കുശ് വാഹാ പറഞ്ഞു. ആര്.ജെ.ഡി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല ആര്.എല്‍.എസ്.പിയുള്ളത്. സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് അതൃപ്തി നേരത്തെ തന്നെ കുശ് വാഹ പ്രകടപ്പിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം മേധാവിയുമായ ജിതന്‍ റാം മാഞ്ചി മഹാസഖ്യം വിട്ടതിന് പിന്നാലെയാണ് കുശ് വാഹയും കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
35 സീറ്റുകളാണ് ആര്.എല്‍.എസ്.പി ആവശ്യപ്പെട്ടതെങ്കിലും 12 ല്‍ അധികം സീറ്റുകള്‍ നല്കാന് കഴിയില്ലെന്നാണ് ആര്.ജെ.ഡിയുടെ നിലപാട്.
സഖ്യം വിട്ടുപോകാന്‍ ഇതും പ്രധാന കാരണമാണ്. അതേസമയം, തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തോട് സഖ്യത്തില്‍ ഒരുവിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക