ചെന്നൈ: രോഗ ശമനത്തിന് ആറു മാസം പ്രായമുള്ള കുഞ്ഞിനെ ബലിനല്‍കിയ സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍.
പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
മുത്തച്ഛന്റെ അസുഖം മാറാന്‍ വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം.
നസ് റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. നസ്റുദ്ദിന്റെ അമ്മാവന്‍ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം.
അസ്റുദ്ദിന്റെ ഭാര്യ മലയാളി മന്ത്രാവാദിയെ കാണുകയും ഇയാളുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ കൊലപ്പെടുത്തതുകയുമായിരുന്നു.
രക്തം വരാതെ കുട്ടിയെ കൊല്ലണമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിന് പിന്നാലെ അമ്മയുടെ അടുത്ത് കിടന്ന കുഞ്ഞിനെ രാത്രി അസ്‌റുദ്ദിന്റെ ഭാര്യ തട്ടിക്കൊണ്ടുപോയി, ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു.
കുട്ടിയുടെ കബറടക്കം കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് സംശയം തോന്നുകയും
പൊലീസിനെ അറിയിക്കുകയും മൃതദേഹം പുറത്തെടുത്ത് കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു.
ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Updation, Six-month-old drowned as ‘sacrifice’ for grandfather’s life in Tamil Nadu’s Pattukottai