ഊട്ടി: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടത്തില്‍പ്പെട്ട സംയുക്ത സെനിക മേധാവി ബിപിന്‍ റാവത്തിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശങ്കപ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍. റാവത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
റാവത്ത് സുരക്ഷിതനാണെന്ന് കരുതുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അപകട വിവരം അറിഞ്ഞുപ്പോള്‍ ഞെട്ടിപ്പോയെന്നും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.
ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപറ്റര്‍ അപകടത്തില്‍പ്പെട്ടതായി വാര്‍ത്ത ലഭിച്ചെന്നും സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശിപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Updation, CDS General Bipin Rawat’s chopper crashes in Tamil Nadu