| Friday, 29th January 2021, 2:45 pm

സിംഗുവിലെ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയുടെ ഗുണ്ടകള്‍; നടക്കുന്നത് റിപബ്ലിക്ക് ദിനം തൊട്ട് ആസൂത്രണം ചെയ്ത പദ്ധതി; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
റിപബ്ലിക്ക് ദിവസം തൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഗുണ്ടകള്‍ സിംഗു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി

സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഒരു സംഘമാണ് കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. കര്‍ഷകരുടെ ടെന്റുകള്‍ ഇവര്‍ പൊളിച്ചുമാറ്റി. കര്‍ഷകരെ തീവ്രാവാദികള്‍ എന്നുവിളിച്ചുകൊണ്ടാണ് ആക്രമണം.

സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും ശ്രമം നടക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൊലീസ് തടഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP’s goons at work at Singhu border Prashanth Bushan On Scuffle breaks out at Singhu border

We use cookies to give you the best possible experience. Learn more