വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചരിത്രപരമായ ചുവട് വെപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീയെ നിയമിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
1990കളില്‍ പ്രതിരോധവകുപ്പിന്റെ ഭാഗമായിരുന്നു മിഷേല്‍. 2009-2012 കാലഘട്ടത്തില്‍ പ്രതിരോധനയത്തില്‍ അണ്ടര്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ട്രംപ് തന്നെ വന്നാലും അല്ലെങ്കില്‍ ജോ ബൈഡന്‍ ആയാലും അമേരിക്കയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് മിഷേല്‍ പറഞ്ഞിരുന്നു.
അമേരിക്ക വിശ്വസനീയമായ ഒരു പങ്കാളിയായിരിക്കില്ലെന്ന ധാരണ മാറ്റുക എന്നത് പ്രധാന അജണ്ടയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത് എളുപ്പമുള്ളതോ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതോ ആയ കാര്യമായി താന്‍ കരുതുന്നില്ലെന്നും വിശ്വാസവും നിലപാടും വീണ്ടെടുക്കാന്‍ എത്ര വര്‍ഷം വേണമെങ്കിലും പ്രവര്‍ത്തിക്കാനൊരുക്കമാണെന്നും അവര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക