ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള നടന്‍ രജനീകാന്തിന്റെ പ്രവേശനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി. ഡി.എം.കെ നേതാവ് എം കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ നേതാവായ ജയലളിതയുടെ മരണം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ വിടവ് നികത്താന്‍ രജനിക്ക് സാധിക്കുമെന്ന് ബി.ജെ.പി പറഞ്ഞു.
രജനീകാന്തുമായി സഖ്യത്തിന് പാര്‍ട്ടി തയ്യാറാണെന്നും ആശയങ്ങള്‍ ഒരുമിച്ചുപോകുന്നതാണെന്നും ബി.ജെ.പി പറഞ്ഞു. രജനീകാന്ത് തങ്ങളെ പിന്തുണയ്ക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
ബി.ജെ.പി മുന്‍ നേതാവ് അര്‍ജുന മൂര്‍ത്തിയാണ് രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷം ജനുവരിയില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, രജനീകാന്തിനെ കൂടെ ചേര്‍ക്കാന്‍ നേരത്തേയും ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക