|

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍; നീക്കം ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതിക്ക് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്.

അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ ഫാര്‍മസിയാണ് ഫൈസര്‍ ഇന്ത്യ. യു.കെയിലും ബഹൈറനിലും അനുമതി ലഭിച്ചതിന് പിന്നാലെയാണ് കമ്പനി അനുമതിക്കായി ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചിരിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. ഈ വാക്സിന്‍ അടുത്തയാഴ്ച മുതല്‍ ജനങ്ങളില്‍ വിതരണം ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഫൈസറിന്റെ വാക്സിന്‍ നെഗറ്റീവ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഇന്ത്യ പോലുള്ള വലിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pfizer seeks emergency use nod in India; Covid19 Vaccine