അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആം ആദ്മി പാര്‍ട്ടി.മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഗുജറാത്തില്‍ നിന്ന് പുറത്തുവരുന്നത് ശുഭ വാര്‍ത്തയാണ് എന്നാണ് ആം ആദ്മി പ്രതികരിച്ചത്. വിവിധ ഗ്രാമീണ മേഖലകളില്‍ 24 ആം ആദ്മി പാര്‍ട്ടിയുെട സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായാണ് ആം ആദ്മിയുടെ ട്വിറ്റര്‍ ഹന്റിലില്‍ പറഞ്ഞിരിക്കുന്നത്.
‘ഗുജറാത്തിലെ നഗരങ്ങളില്‍ ആരംഭിച്ച വിപ്ലവം ഗ്രാമീണ തെരഞ്ഞെടുപ്പിലും തുടരുന്നു,”
ആം ആദ്മി ട്വീറ്റ് ചെയ്തു.
അതേസമയം, ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 31 ജില്ലാ പഞ്ചായത്തുകളുല്‍ 20 എണ്ണത്തിലും മുന്നില്‍ ബി.ജെ.പിയാണ്.
81 മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും 231 താലൂക്ക് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്.
നേരത്തെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി വിജയിച്ചിരുന്നു. 576 സീറ്റുകളില്‍ 483 സീറ്റുകളും ബി.ജെ.പി നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും സൂറത്തില്‍ 27 സീറ്റുകള്‍ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക