തൃശൂര്‍: രാഷ്ട്രീയ ഇടപെടല്‍ കാരണം വിഷു കഴിഞ്ഞാലും ആളുകള്‍ക്ക് കൈനീട്ടം നല്‍കേണ്ട അവസ്ഥയാണെന്ന് സുരേഷ് ഗോപി. സുരോഷ് ഗോപി വിഷുക്കൈ നീട്ടം കൊടുത്തത് വിവാദത്തില്‍ ആയതിന് പിന്നാലെയാണ് പരിഹാസം. ഇന്നും സുരേഷ് ഗോപി കൈനീട്ടം വിതരണം ചെയ്തിരുന്നു. എന്നാല്‍ കൈനീട്ടം വാങ്ങി കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചവരെ സുരേഷ് ഗോപി തടഞ്ഞു.
കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുക്കൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍ വന്ദിക്കുന്നതിന്റേയും വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദം ആയത്.
പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നാായിരുന്നു വിമര്‍ശനം. എന്നാല്‍, കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.