ദക്ഷിണേന്ത്യൻ സിനിമാ ഐക്കണായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം( 2025) തുടങ്ങും. സിൽക്ക് സ്മിതയുടെ ജന്മദിനമായ ഇന്ന് (ഡിസംബർ 2ന് ) ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമാതാക്കൾ ഒരു എക്‌സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി.
S.T.R.I സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ്.ബി വിജയ് അമൃതരാജ് നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവൻ നൽകുന്നത്.
വിദ്യാ ബാലൻ്റെ ‘ഡേർട്ടി പിക്ചർ’ എന്ന ചിത്രത്തിന് പ്രചോദനമായ സിൽക്ക് സ്മിതയുടെ വിവാദ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
സിൽക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്മിതയുടെ ഐക്കോണിക് പോസ് പുനഃസൃഷ്ടിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.
‘ഇണയെ തേടിയെന്ന’ മലയാള ചിത്രത്തിലാണ് ആദ്യമായി നായികയായി എത്തുന്നത്. ആ സമയത്താണ് വിജയലക്ഷ്മിയെന്ന പേരിന് പകരം സ്മിതയെന്ന പേര് നല്‍കുന്നത്. പിന്നീട് ‘വണ്ടിച്ചക്രം’ സിനിമയിലെ സില്‍ക്ക് എന്ന കഥാപാത്രത്തില്‍ നിന്നാണ് സില്‍ക്ക് സ്മിതയെന്ന പേര് ലഭിച്ചത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമാ ലോകമാകെ അറിയപ്പെടുന്ന നടിയായി മാറാന്‍ അവര്‍ക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. വളരെ പെട്ടെന്നായിരുന്നു അറിയപ്പെടുന്ന സൗന്ദര്യറാണിയായി സില്‍ക്ക് സ്മിത മാറിയത്.
Content Highlight: Update Of Silk Smitha’s Biopic