കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളില്‍ നടന്ന ആക്രമണം ബി.ജെ.പി നടത്തിയതെന്ന് മമതാ ബാനര്‍ജി.
താന്‍ ഒരുതരത്തിലുള്ള ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും മമത ആരോപിച്ചു.
” ബി.ജെ.പി ഒരു വര്‍ഗീയ പാര്‍ട്ടിയാണ്, അവര്‍ കുഴപ്പക്കാരാണ്. അവര്‍ വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കുകയാണ്, അവര്‍ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഫെഡറലിസം ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം,” മമത ആരോപിച്ചു.
ആളുകള്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിന്ന് പൊരുതണമെന്നും മമത പറഞ്ഞു.
അതേസമയം, മമതാ ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ മൂന്നാം തവണയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. രാജ്ഭവനില്‍ 10.45നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 213 സീറ്റുകളാണ് തൃണമൂലിന് ലഭിച്ചത്. ബി.ജെ.പിക്ക് 77 സീറ്റുകളാണ് ലഭിച്ചത്
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളില്‍ ഉണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക