ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ ബദല്‍ പദ്ധതിക്കൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ ഐക്യത്തിന് എസ്.ഡി.എഫ് (സെക്യൂലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്) എന്ന പേരില്‍ പുതിയ പേര് ഇടനാണ് നീക്കം.
ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ യു.പി.എയും മറ്റ് ആറ് പാര്‍ട്ടികളും ചേരുന്നതായിരിക്കും എസ്.ഡി.എഫ്.
തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുങ്കു ദേശം പാര്‍ട്ടി , ലെഫ്റ്റ് ഫ്രണ്ടും എസ്.ഡി.എഫില്‍ കൈകോര്‍ക്കും.എസ്.ഡി.എഫ് എന്ന പ്രതിപക്ഷ ബദല്‍ കോണ്‍ഗ്രസാണ് മുന്നോട്ട് വച്ചത്.
മൂന്ന് ഘട്ടത്തിലൂടെയാണ് പുതിയ നീക്കം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഫലം പ്രഖ്യാപിച്ചതിനു ശേഷവും ഒരുമിച്ച് തുടരാനുള്ള പ്രതിപക്ഷകക്ഷികളുടെ പ്രസ്താവന അറിയാന്‍ കത്ത് അയക്കുക എന്നതായിരുന്നു ആദ്യത്തേത് .
തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധിയായിരിക്കും പുതിയ പ്രധാനമന്ത്രിയെന്നും അജയ് മാക്കന്‍ പറഞ്ഞു. ദല്‍ഹിയില്‍ പോരാട്ടം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും മാക്കന്‍ പറഞ്ഞു.
എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇതിനായി വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറന്ന് മെഷീനുകള്‍ പുറത്തെടുത്തിട്ടുണ്ട്. ആദ്യസൂചനകള്‍ വോട്ടെണ്ണല്‍തുടങ്ങി അരമണിക്കൂറിനുള്ളില്‍ ലഭിക്കും. ഉച്ചയോടെ ഫലം അറിയാനാകുമെങ്കിലും ഔദ്യോഗികപ്രഖ്യാപനം വൈകും.