യു.പിയില്‍ തന്നെ അവഗണിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു
national news
യു.പിയില്‍ തന്നെ അവഗണിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd August 2018, 12:29 pm

 

മുസാഫിര്‍: തന്നെ അവഗണിച്ച് രണ്ടാം ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. യു.പിയിലെ മുസാഫിര്‍ നഗറിലാണ് സംഭവം.

മുസാഫിര്‍ നഗറിലെ മിംലാനയില്‍ ബുധനാഴ്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.

Also Read:“മോദിയെ വിമര്‍ശിച്ചതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണം”; പതിയിരുന്നു ആക്രമിക്കുകയാണ് സംഘപരിവാറിന്റെ രീതിയെന്ന് സ്വാമി അഗ്നിവേശ്

” കുട്ടികളില്ലാത്തതിനാല്‍ ആദ്യ ഭാര്യയുടെ സമ്മതത്തോടെ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. രണ്ടാം ഭാര്യ അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. ” കോട്‌വാലി പൊലീസ് സ്റ്റേഷനിലെ അനില്‍ കാപര്‍വാന്‍ പറഞ്ഞു.

കുറച്ചുകാലമായി ഇയാള്‍ രണ്ടാം ഭാര്യയുടെ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇതാണ് ആദ്യഭാര്യയെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആദ്യ ഭാര്യയ്‌ക്കെതിരെ യുവാവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഓഫീസര്‍ അറിയിച്ചു.