ലഖ്നൗ: യോഗി ആദിത്യനാഥ് നയിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ 2022ല്‍ ഉത്തര്‍പ്രദേശില്‍ ജനാധിപത്യ വിപ്ലവമുണ്ടാകുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2022ല്‍ യു.പിയില്‍ ഒരു തെരഞ്ഞെടുപ്പല്ല നടക്കുന്നത്, ജനാധിപത്യ വിപ്ലവമാണുണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘നിലവിലെ വിനാശകരമായ, യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള, നിഷേധാത്മക രാഷ്ട്രീയത്തിനെതിരെ ജനം വിധി എഴുതും. എന്നിട്ട് ചൂഷണം ചെയ്യപ്പെട്ട, അവഗണിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, അപമാനിക്കപ്പെട്ട വിഭാഗങ്ങളുടെ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവുണ്ടാകും.
അത് ദളിത്, പിന്നാക്ക, ദരിദ്ര, കര്‍ഷര്‍ക, തൊഴിലാളി, സ്ത്രീ, യുവ പ്രാതിനിധ്യമുള്ള പുതിയ രാഷ്ട്രീയമായിരിക്കും,’ അഖിലേഷ് യാദവ് ട്വീറ്റില്‍ പറഞ്ഞു.
2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 350 സീറ്റുകളും സമാജ്‌വാദി പാര്‍ട്ടി നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങള്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി.എസ്.പിയുമായുള്ള സഖ്യ സാധ്യതകളെ അഖിലേഷ് യാദവ് തള്ളിയിരുന്നു. എന്നാല്‍, സമാന മനസ്‌കരായ ചെറു പാര്‍ട്ടികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
आज की विघटनकारी-रूढ़िवादी नकारात्मक राजनीति सत्ता के विरुद्ध एकजुट शोषित, उपेक्षित, उत्पीड़ित, अपमानित दलित, दमित, वंचित, ग़रीब, किसान, मज़दूर, महिला व युवाओं की ‘नयी राजनीति’ जन्म ले रही है।
2022 में उप्र में चुनाव नहीं लोकतांत्रिक क्रांति होगी। pic.twitter.com/44j5ajuQK2
— Akhilesh Yadav (@yadavakhilesh) June 30, 2021