ഡബ്ല്യു.പി.എല്ലില്‍ ഗുജറാത്ത് ജെയിന്റ്‌സും യുപി വാറിയോര്‍സും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് ആണ് ഗുജറാത്തിന് നേടാന്‍ സാധിച്ചത്.
ഗുജറാത്തിനു വേണ്ടി മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ലൗറ വോള്‍വാഡും ക്യാപ്റ്റന്‍ ബെത്ത് മൂണിയും ചേര്‍ന്ന് പടുത്തുയര്‍ത്തിത്.
30 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ഫോറും അടക്കം 30 പന്തില്‍ നിന്ന് 43 റണ്‍സ് ആണ് ലൗറ നേടിയത്. 143.33 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ ബര്‍ത്ത് പുറത്താകാതെ 52 പന്തില്‍ നിന്ന് ഒരു സിക്‌സറും പത്ത് ബൗണ്ടറിയും അടക്കം 74 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.
ശേഷം ഇറങ്ങിയ ദയാലന്‍ ഹേമലത പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ 15 റണ്‍സ് നേടി രണ്ടക്കം കാണാന്‍ കഴിഞ്ഞത് ആഷ്ലി ഗാര്‍ഡ്‌നറിനാണ്. ശേഷം കാത്തറിന്‍ ഇമ്മ 11 റണ്‍സ് നേടി. ഗുജറാത്തിന്റെ നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.
Despite the 21-run last over, Sophie Ecclestone was impressive with the ball against Gujarat Giants. pic.twitter.com/prvRDVYjMC
— CricTracker (@Cricketracker) March 11, 2024
യു.പിയുടെ ബൗളിങ് നിരയില്‍ സോഫി എക്ലസ്റ്റോണ്‍ മൂന്ന് വിക്കറ്റും ദീപ്തി ശര്‍മ രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്വാഡ്, ചാമരി അദുപ്പത്തും ഒരോ വിക്കറ്റും സ്വന്തമാക്കി.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ യു.പിയെ തകര്‍ത്തെറിയുകയാണ് ഗുജറാത്ത്. നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്. ഓപ്പണര്‍ അലീസാ ഹീലി നാലു റണ്‍സിനും കിരണ്‍ നവഗിരെയും ചമാരി അദപ്പത്തും പൂജ്യം റണ്‍സിനുമാണ് പുറത്തായത്.
What A Start 👏
Young Shabnam Shakil shocks #UPW with 2 big wickets in the first over
Live 💻 📱https://t.co/WHTYqs2Bd5#TATAWPL | #GGvUPW pic.twitter.com/KL4N47aofI
— Women’s Premier League (WPL) (@wplt20) March 11, 2024
ശേഷം ഇറങ്ങിയ ദീപ്തി ശര്‍മ 12 പന്തില്‍ നിന്ന് 15 റണ്‍സുമായി ക്രീസില്‍ തുടരുന്നുണ്ടെങ്കിലും ഗ്രേസ് ഹാരിസ് ഒരു റണ്‍സിന് പുറത്തായി. ദീപ്തിക്ക് ഒപ്പം ശ്വേതാ സെഹറാവത്താണ് മറുപുറത്തുള്ളത്.
Content Highlight: UP Warriors collapse Against Gujarat in WPL