100 ഓളം വിദേശ രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവന്നവരും അടിമകളുടെ കൂട്ടത്തിലുണ്ട്. അല്‍ബേനിയ, നൈജീരിയ, വിയറ്റ്‌നാം, റൊമാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. പ്രായമാര്‍ക്ക് പുറമേ കുട്ടികളും അടിമകളായുണ്ടെന്ന് ആഭ്യന്തര വിഭാഗം പറയുന്നു.
ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ ഹ്യൂമണ്‍ ട്രാഫിക്കിങ് സെന്ററിലെ വിവരങ്ങള്‍ അനുസരിച്ച് മുന്‍വര്‍ഷം ബ്രിട്ടനിലെ അടിമകളുടെ എണ്ണം 2,744 ആയിരുന്നു.
അടിമത്തത്തെ ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. പ്രധാന എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും അടിമകളെ കണ്ടെത്താനായി ബോര്‍ഡര്‍ ഫോഴ്‌സ് വിദഗ്ധരെ വയ്ക്കും. അടിമത്തം ഇല്ലാതാക്കാന്‍ നിയമം ശക്തമാക്കുമെന്നും ആഭ്യന്തര വിഭാഗം അറിയിച്ചു.
ബ്രിട്ടനിലെ യഥാര്‍ത്ഥ അടിമകളുടെ എണ്ണം നമ്മള്‍ ചിന്തിക്കുന്നതിലും എത്രയോ അധികമാണെന്നും ആഭ്യന്തര വിഭാഗം പറയുന്നു.