ലഖ്‌നൗ: ക്ലാസ് മുറി പീഡനത്തിന്റെ മറ്റൊരു വേദനിപ്പിക്കുന്ന ഉദാഹരണംകൂടി. ഉത്തര്‍പ്രദേശില്‍ ഷഹജന്‍പൂരില്‍ കുട്ടിയെ അധ്യാപിക ശിക്ഷിച്ചത് മുഖത്ത് ഫൗണ്ടന്‍ പേന കൊണ്ട് കുത്തി. ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി.
ഊര്‍മിള ദേവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ലുവ്കുഷ് എന്ന വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തില്‍ കാഴ്ച നഷ്ടമായത്. പാഠഭാഗം ഉറക്കെ വായിക്കാന്‍ വിസമ്മതിച്ചതിനാണ് ടീച്ചര്‍ ശിക്ഷിച്ചത്. മുഖത്ത് അടിക്കാനുള്ള ശ്രമത്തിനിടെ കയ്യിലുള്ള പേന കണ്ണില്‍ കൊള്ളുകയായിരുന്നു.
ALSO READ: ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു; വിമര്‍ശനങ്ങള്‍ തളര്‍ത്താറില്ലെന്നും സണ്ണി ലിയോണി
കണ്ണില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയപ്പോള്‍ അധ്യാപകര്‍ ലുവ്കുഷിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ കാഴ്ച നഷ്ടമായിരുന്നു.
“”അധ്യാപികയും പ്രിന്‍സിപ്പാളും കുട്ടിക്ക് കുഴപ്പമുണ്ടാവില്ല എന്ന് പറഞ്ഞ് ആശുപത്രിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാഴ്ച നഷ്ടമായെന്നും, ചികിത്സ ചെലവ് ഒരു ലക്ഷമാണെന്നും അറിഞ്ഞപ്പോള്‍ ഇരുവരും സ്ഥലം വിട്ടു”” ലുവ്കുഷിന്റെ അച്ഛനായ രാം സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങള്‍ ദരിദ്രരാണെന്നും, ചികിത്സ ചെലവ് വഹിക്കാന്‍ ശേഷിയില്ലെന്നും പറഞ്ഞ രാം സിങ്ങ് മകന് നീതിയുറപ്പാക്കണമെന്നും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും എതിരെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.