ബറേലി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ നിയമ വിദ്യാര്‍ഥിനി നല്‍കിയത് തെളിവുകള്‍ അടങ്ങിയ 43 വീഡിയോകള്‍. ഇതടങ്ങിയ പെന്‍ഡ്രൈവാണ് പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്.
താന്‍ കുളിക്കുന്നതിന്റെ ഒരു വീഡിയോ കാണിച്ച ശേഷമാണു തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതും ലൈംഗികമായി ആക്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
ചിന്മയാനന്ദിന്റെ സംഘടന നടത്തുന്ന കോളേജില്‍ എല്‍.എല്‍.എമ്മിന് അഡ്മിഷന്‍ എടുത്ത ശേഷമാണ് സംഭവമുണ്ടായത്. ചിന്മയാനന്ദിന്റെ ആളുകള്‍ തന്നെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും അവിടെവെച്ചാണ് ചിന്മയാനന്ദ് തന്നെ വീഡിയോ കാണിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
പ്രസ്തുത വീഡിയോ ചിന്മയാനന്ദിന്റെ ബെഡ്‌റൂമില്‍ നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ ഹരിദ്വാറിലെ ആശ്രമത്തിലായിരിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു.
ഇന്നലെ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത അന്വേഷണ സംഘം ചിന്മയാനന്ദിന്റെ ബെഡ്‌റൂമില്‍ നിന്നു തെളിവെടുക്കുകയും ചെയ്തിരുന്നു. തന്റെ കൈയ്യിലുള്ള തെളിവുകള്‍ നല്‍കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വീഡിയോദൃശ്യങ്ങള്‍ നല്‍കിയതെന്ന് പെണ്‍കുട്ടി അറിയിച്ചു.
ചിന്മയാനന്ദിന്റെ വീട്ടില്‍ക്കൊണ്ടുവന്നാണ് അഞ്ചുമണിക്കൂറോളം പെണ്‍കുട്ടിയെ വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചിന്മയാനന്ദിനെ ഏഴുമണിക്കൂറോളമാണു ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ ദിവ്യാ ധാമിലെ വീട്ടിലുള്ള ബെഡ്‌റൂം സീല്‍ ചെയ്തുകഴിഞ്ഞു. അവിടെ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചിന്മയാനന്ദിന്റെ മുറിയില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കാണാതായെന്നും ഇപ്പോള്‍ മുറിയില്‍ പെയിന്റ് അടക്കം എന്തൊക്കെയോ മാറ്റങ്ങള്‍ വന്നെന്നും പെണ്‍കുട്ടി ആരോപിച്ചു.