ലഖ്‌നൗ: തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള മന്ത്രിയുടെ ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഉത്തര്‍പ്രദേശ് കായികമന്ത്രി ഉപേന്ദ്ര തിവാരിയാണ് പത്രിക സമര്‍പ്പിക്കാനായി റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നിലേക്ക് ഓടിയെത്തിയത്.
വെള്ളിയാഴ്ചയായിരുന്നു കായികമന്ത്രിയുടെ രസകരമായ ഓട്ടം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്തനായ സ്ഥാനാര്‍ത്ഥികളിലൊരാളായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ഫെഫ്‌ന മണ്ഡലത്തില്‍ നിന്നുമാണ് തിവാരി ഇത്തവണ ബി.ജെ.പിക്കായി മത്സരിക്കാനിറങ്ങുന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാവി ഷാളും മാലയുമണിഞ്ഞ് പത്രിക സമര്‍പ്പിക്കാനോടുന്ന മന്ത്രിയുടെ ഓട്ടം ചിരിയുണര്‍ത്തുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഫെബ്രുവരി 11നാണ് ഫെഫ്‌ന മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഇത് വ്യക്തമായി അറിഞ്ഞിട്ടും എന്തു കാര്യത്തിനാണ് മന്ത്രി ഇങ്ങനെ ഓടുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്.
തിവാരിക്കൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Content highlight: UP Sports Minister, Running Late, Sprints To File Election Papers