|

അറസ്റ്റിന് വാറണ്ട് വേണ്ട; കോടികള്‍ ചെലവിട്ട് യു.പി.യില്‍ ആദിത്യനാഥിന്റെ പുതിയ പരിഷ്‌കരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ ഫോഴ്‌സിന് സമാനമായ അധികാരങ്ങളുള്ള സ്‌പെഷ്യല്‍ ഫോഴ്‌സിനെ നിയോഗിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി നിയോഗിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവുമുണ്ട്.

ഉത്തര്‍പ്രദേശ് സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നറിയിപ്പെടുന്ന യു.പി.എസ്.എസ്.എഫിന് കോടതികള്‍, എയര്‍പോര്‍ട്ടുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങ്ങുകള്‍, ബാങ്ക് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സുരക്ഷയൊരുക്കുന്നതാണ് ചുമതല.

1747.06 കോടി രൂച ചെലവിട്ടാണ് യു.പി.എസ്.എസ്.എഫിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ആദിത്യ നാഥ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണിതെന്ന് യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി അശ്വനീഷ് അശ്വതി പറഞ്ഞു. അശ്വനീഷ് അശ്വതി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവെച്ചത്.

മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിക്കാതെയും വാറന്റുകള്‍ പുറപ്പെടുവിക്കാതെയും അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക വകുപ്പുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

സ്‌പെഷ്യല്‍ ഫോഴ്‌സില്‍ പ്രസ്തുത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാമെന്ന തീരുമാനം വലിയ രീതിയിലുള്ള ദുരുപയോഗത്തിന് കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. അതേസമയം വിമര്‍ശനങ്ങളോട് യു.പി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Up s new special security force can search arrest without warrant