കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തലവന്മാരുടെ ചിത്രം ഉള്‍പ്പെടുത്തി സ്റ്റാമ്പുകള്‍ പുറത്തിറക്കി തപാല്‍വകുപ്പ്. സംഭവം വിവാദമായതോടെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങളുള്ള 5 സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.ക്ലറിക്കല്‍ പിശക് മൂലം വന്നുപോയ അബദ്ധമാണ് സംഭവത്തിന് പിന്നിലെന്നാണ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വിനോദ് കുമാര്‍ വര്‍മ്മ പറയുന്നത്.
എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്നും ജീവനക്കാര്‍ക്ക് എന്തുകൊണ്ടാണ് ഗുണ്ടാസംഘങ്ങളെ തിരിച്ചറിയാന്‍ പറ്റാതിരുന്നതെന്നും കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജില്ലയിലെ പ്രധാന പോസ്റ്റോഫീസിലെ ഫിലാറ്റലി വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക