ലഖ്‌നൗ: ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍, പ്രയാഗാരാജ്, തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഉടന്‍ അടയ്ക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.
കോടതിയുടെ ആവശ്യം സംസ്ഥാനം അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
യു.പിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യോഗി സര്‍ക്കാരിന്റെ പിടിവാശി. യോഗി സര്‍ക്കാരെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
‘മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി നമുക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാനാവില്ലല്ലോ. പൊതുജനാരോഗ്യമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന ഏത് തരം അലംഭാവവും ജനങ്ങളെ മോശമായി ബാധിക്കും.
കുറച്ചുപേരുടെ അശ്രദ്ധമൂലം പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’
എന്നാണ് കോടതി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: UP Refuses To Impose High Court Orders