| Sunday, 5th July 2020, 3:08 pm

റെയ്ഡിനെക്കുറിച്ച് വികാസ് ദുബെയ്ക്ക് വിവരം കൈമാറിയത് ഒരു പോലീസുകാരനെന്ന് വെളിപ്പെടുത്തല്‍; ഗ്രാമത്തിലെ വൈദ്യുതി വിച്ഛേദിച്ചതിലും പൊലീസ് പങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശില്‍ അധോലോക നേതാവ് വികാസ് ദുബെയെ പിടികൂടാന്‍ വേണ്ടി നടത്തിയ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വികാസ് ദുബെയ്ക്ക് പൊലീസ് റെയ്ഡിനെത്തുന്നുന്നുണ്ടെന്ന വിവരം കൈമാറിയത് പൊലീസ് ഡിപാര്‍ട്‌മെന്റിലെ ഒരാളാണെന്ന് വെളിപ്പെടുത്തല്‍.

വികാസ് ദുബെയുടെ സഹായി ആയിരുന്ന ദയ ശങ്കര്‍ അഗ്നിഹോത്രിയാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശനിയാഴ്ച ഏറ്റുമുട്ടിലിനെ തുടര്‍ന്ന്കാലിന് വെടിയേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ ദയശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുബെയുടെ 18 സഹായികളില്‍ ഒരാളാണ് ഇയാള്‍.

പൊലീസ് റെയ്ഡ് നടത്തുന്നതിനു മുമ്പ് ദുബെക്ക് പൊലീസില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. പൊലീസ് റെയ്ഡ് നടത്താനൊരുങ്ങുന്നു എന്ന് വിളിച്ചയാള്‍ ദുബെയോട് പറഞ്ഞിരുന്നു. ഇതിനാല്‍ ഇവരുടെ സംഘത്തിന് നേരത്തെ തന്നെ മുന്‍ കരുതലുകള്‍ എടുക്കാന്‍ പറ്റി.

ഇതിനിടെ പൊലീസ് വരുന്നതിനു മുമ്പ് വികാസ് ദുബൈയും സംഘവും ഉള്ള മേഖലയിലെ വൈദ്യുതിയും വിഛേദിച്ചിരുന്നു. സംഘത്തിന് ഇരുട്ടില്‍ രക്ഷപ്പെടാന്‍ വേണ്ടി ചോബയുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നാണ് സൂചന.

ഇതേപറ്റി അന്വേഷണം തുടരുകയാണ്. ജൂലൈ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ട് പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. വികാസ് ദുബെയെ തേടി കാന്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് ആക്രമണം ഉണ്ടായത്.

പൊലീസ് സൂപ്രണ്ടും സര്‍ക്കിള്‍ ഓഫീസറുമായ ദേവേന്ദ്ര മിശ്ര, സ്റ്റേഷന്‍ ഓഫീസര്‍ ശിവരാജ്പുര്‍ മഹേഷ് യാദവ്, ഒരു സബ് ഇന്‍സെപ്ടകടര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more