| Monday, 1st October 2018, 9:56 am

'വെടിവെച്ചത് യൂണിഫോമിട്ട തെമ്മാടി' ആപ്പിള്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ മാപ്പു പറഞ്ഞ് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ കൊലപാതകവും യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ച സാഹചര്യത്തില്‍ കൊലപാതകത്തില്‍ ഖേദപ്രകടനവുമായി യു.പി പൊലീസ്. വെടിവെച്ച പൊലീസുകാരനുമേല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ഏല്‍പ്പിച്ച് കൈകഴുകുകയാണ് യു.പി പൊലീസ് ചെയ്തിരിക്കുന്നത്.

യൂണിഫോമിട്ട തെമ്മാടിയെന്നാണ് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. ” ഒരു തരത്തിലുള്ള മാപ്പു പറച്ചിലിനും നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുനല്‍കാനാവില്ല. ആ കുടുംബത്തിന്റെ ദു:ഖം മാറ്റാനാവില്ല. മരിച്ച വിവേകിന്റെ കുടുംബത്തെയും ചെറിയ മക്കളേയും ഓര്‍ത്ത് ഏറെ വിഷമിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.” എന്നാണ് യു.പി പൊലീസ് പ്രസ്താവനയില്‍ പറയുന്നത്.

Also Read:“ആ മാസിക വായിച്ച് അന്ന് രാത്രി മുഴുവന്‍ ഇരുന്ന് അവന്‍ കരഞ്ഞു”; വിജയ്‌യുടെ വിജയരഹസ്യം വെളിപ്പെടുത്തി സഞ്ജീവ്

” ഇത്തരം അച്ചടക്കമില്ലായ്മ, ക്രിമിനല്‍ സ്വഭാവം വെച്ചു പൊറുപ്പിക്കാന്‍ പാടില്ലാത്തതാണ് ശിക്ഷ അര്‍ഹിക്കുന്നതാണ്. യൂണിഫോമിട്ട ഇത്തരം തെമ്മാടികളെ ശിക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.” എന്നും പ്രസ്താവനയില്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് വിവേക് തിവാരി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് ന്യായവാം.

ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ സ്ത്രീയ്ക്കൊപ്പം വീട്ടിലേക്കു തിരിക്കുകയായിരുന്നു അദ്ദേഹം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

Also Read:“ആ മാസിക വായിച്ച് അന്ന് രാത്രി മുഴുവന്‍ ഇരുന്ന് അവന്‍ കരഞ്ഞു”; വിജയ്‌യുടെ വിജയരഹസ്യം വെളിപ്പെടുത്തി സഞ്ജീവ്

ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്. സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നാണ് ചൗധരി പറയുന്നത്. ” ബുള്ളറ്റ് ഏറ്റതിനുശേഷം അയാള്‍ രക്ഷപ്പെട്ടു. അയാള്‍ക്ക് വെടിയേറ്റതാണോയെന്ന കാര്യം എനിക്കുറപ്പുണ്ടായിരുന്നില്ല.” എന്നും ചൗധരി പറഞ്ഞു.

We use cookies to give you the best possible experience. Learn more