| Saturday, 3rd April 2021, 7:56 pm

'മാധ്യമപ്രവര്‍ത്തനം മറയാക്കി'; സിദ്ദീഖ് കാപ്പനടക്കം നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് യു. പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കാപ്പന്‍ ഹാത്രാസിലേക്കെത്തിയതെന്നാണ് പൊലീസ് വാദം.

കാപ്പന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കുകയായിരുന്നെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹാത്രാസിലേക്ക് യാത്ര നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റിലായത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സിദ്ദീഖ് കാപ്പന്‍ ഹാത്രാസില്‍ എത്തിയതെന്നും കാപ്പനെതിരെ തെൡുണ്ടെന്നുമാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെ വാദം.

ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണ് ഹാത്രാസ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയതെന്നും പൊലീസ് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UP Police charge sheet submitted against Siddique Kappan

We use cookies to give you the best possible experience. Learn more