| Saturday, 17th April 2021, 10:54 am

യു.പിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബാലറ്റ് ബോക്സുകള്‍ മോഷ്ടിച്ച എട്ട് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: യു.പിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ രണ്ട് ബാലറ്റ് ബോക്സുകള്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യാഴാഴ്ച എട്ട് പേരെ അറസ്റ്റ് ചെയ്തു.

ആഗ്രയിലെ റിഹാവാലി പഞ്ചായത്തില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്നഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് ശോക് വെങ്കട്ട് പറഞ്ഞു.

സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും എസ്.പി മുനിരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, പ്രശനബാധിത ബൂത്തില്‍ വീണ്ടും പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു നാരായണ്‍ സിംഗ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ് സെമി ഫൈനലായി കണക്കാക്കപ്പെടുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പു നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 18 ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 3.33 ലക്ഷത്തിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

UP Panchayat polls: Miscreants loot ballot boxes in Agra, investigation underway

We use cookies to give you the best possible experience. Learn more