| Thursday, 7th May 2020, 8:40 am

മനഃപൂർവ്വം കൊവിഡ് പരത്തിയാൽ ജീവപര്യന്തം തടവ് ശിക്ഷ; പുതിയ ഓർഡിനൻസിന് ഉത്തർപ്രദേശിൽ അം​ഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഉത്തർപ്രദേശ് പബ്ലിക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ ഓർഡിനൻസ്, 2020 നിയമസഭയിൽ പാസായി. മനഃപൂർവ്വം കൊവിഡ് 19 പരത്തി ആളപായം ഉണ്ടായാൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള ഓർഡിനൻസിനാണ് ഉത്തർപ്രദേശിൽ അം​ഗീകാരം ലഭിച്ചത്.

മനഃപൂർവ്വം ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് രോ​ഗം പകർത്തിയാൽ സെക്ഷൻ 24 പ്രകാരം പകർത്തിയ ആൾക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കൂട്ടം ആളുകളിലേക്ക് രോ​ഗം പടർത്തിയാൽ ശിക്ഷാ കാലാവധി കൂടം. രോ​ഗിയ്ക്ക് മരണം സംഭവിച്ചാൽ സെക്ഷൻ 26 പ്രകാരം ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും.

രോ​ഗം മറച്ചുവെക്കുന്നത്, പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗിച്ച് രോ​ഗം പരത്തുന്നത് തുടങ്ങിയവ ഒരു വർഷം മുതൽ 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമസഭയിൽ പാസായ ഓർഡിനൻസ് ​ഗവർണറുടെ അം​ഗീകാരത്തിനായി അയക്കും. ക്വാറന്റൈൻ, ഐസൊലേഷൻ നടപടികൾ ലംഘിക്കുന്നവർക്കും, സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തവർക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് യു.പി പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more