| Thursday, 24th December 2020, 2:49 pm

മകന്റെ ചികിത്സക്കുവേണ്ടി സ്വത്ത് വിറ്റ് കരുതിയ പണം കുരങ്ങ് തട്ടിപ്പറിച്ചു; കീറിമുറിഞ്ഞ 500ന്റെ നോട്ടുകളുമായി വൃദ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മകന്റെ ചികിത്സയ്ക്കായി സ്വത്ത് വിറ്റ് വൃദ്ധന്‍ സമാഹരിച്ച തുക കുരങ്ങന്‍ അപഹരിച്ചു. അഞ്ഞൂറ് രൂപ നോട്ടുകളുടെ ഒരു കെട്ടാണ് കുരങ്ങന്‍ തട്ടിയെടുത്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവമുണ്ടായത്.

ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പണം തിരികെ ലഭിച്ചെങ്കിലും 7000 രൂപയുടെ നോട്ടുകള്‍ കീറിയ നിലയിലായിരുന്നു.

ഖൈരാബാദ് സ്വദേശിയായ ഭഗ്‌വന്ദീറിന്റെ പണമാണ് കുരങ്ങന്‍ അപഹരിച്ചത്. മകന്റെ ചികിത്സക്കുവേണ്ടി നാല് ലക്ഷം രൂപയ്ക്കാണ് ഭഗ്‌വന്ദീന്‍ സ്വന്തം വസ്തു വിറ്റ് സമാഹരിച്ചത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകുന്ന വഴി മരച്ചുവട്ടിലിരുന്ന് എണ്ണിനോക്കുമ്പോഴാണ് കുരങ്ങന്‍ പണം തട്ടിപ്പറിച്ചത്.

മരത്തിനു മുകളില്‍ കയറിയ കുരങ്ങ് നോട്ടുകള്‍ താഴേക്ക് എറിഞ്ഞതോടെ ആളുകള്‍ ഓടികൂടുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ പണം പെറുക്കിയെടുത്ത് ഭഗ്‌വന്ദീറിന് നല്‍കി. മുഴുവന്‍ പണവും തിരികെ ലഭിക്കാനായി നാട്ടുകാര്‍ കുരങ്ങന് പഴങ്ങളും മറ്റും നല്‍കുകയായിരുന്നു. എന്നാല്‍ 500 രൂപയുടെ പതിനാല് നോട്ടുകള്‍ അതിനകം തന്നെ കുരങ്ങന്‍ കടിച്ചു കീറിയിരുന്നു.

സഹായിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് ബാക്കി പണം മകന്റെ ചികിത്സയ്ക്കായി ഭഗ്‌വന്ദീര്‍ മാറ്റിവെച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UP Monkey steals money returns it after an hours struggle

Latest Stories

We use cookies to give you the best possible experience. Learn more