ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദ്യത്യനാഥിന്റെ സര്‍ക്കാരിന്റെ നിയമസഭാ സമ്മേളനത്തിന്റെ ഓരോ ദിനവും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. എന്നാല്‍ നയരൂപീകരണങ്ങള്‍ കൊണ്ടോ പുതിയ പ്രഖ്യപനങ്ങള്‍ കൊണ്ടോ ഒന്നും അല്ല സമ്മേളന ദിനങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ആദ്യ ദിനം വാര്‍ത്തകളില്‍ നിറഞ്ഞത് സഭയിലെ ബഹളങ്ങളുടെ പേരിലായിരുന്നെങ്കില്‍ രണ്ടാം ദിനം എം.എല്‍.എമാരുടെ ഉറക്കത്തിന്റെ പേരിലാണ് യു.പി നിയമസഭ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി.എസ്.ടി ബില്ലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടയിലാണ് എം.എല്‍.എമാര്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ആദ്യ ദിനത്തിലെ ബഹളങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരന്തരീക്ഷം ലഭിച്ചപ്പോള്‍ എം.എല്‍.എമാര്‍ അവസരം ഉറങ്ങാനായി തെരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിലെ ലോകഭവനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി.എസ്.ടിയെപ്പറ്റി വിവരിച്ചത്.
Dont miss വ്യാജ വീഡിയോ പ്രചരണം; കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു
– See more at: https://www.doolnews.com/case-against-kummanam-rajasekharan-on-twitter-video-kannu-issue456.html#sthash.e7YajaOQ.dpufഎം.എല്‍.എമാര്‍ ഉറങ്ങുന്ന രംഗങ്ങള്‍ എ.എന്‍.ഐയാണ് പുറത്ത് വിട്ടത്. നിയമസഭ നടപടികള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതിനായി സഭാസമ്മേളനം ടി.വിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ആദിത്യനാഥിന്റെ തീരുമാനമാണ് എം.എല്‍.എമാരുടെ ഉറക്കത്തെ വോട്ടര്‍മാര്‍ക്കിടയില്‍ എത്തിച്ചത്.
രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന ബില്ലിനെക്കുറിച്ചുള്ള വിശദമായ വിവരണമായിരുന്നു മുഖ്യമന്ത്രി സഭയില്‍ നടത്തിയത്. എന്നാല്‍ അത് തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന രീതിയിലാണ് എം.എല്‍.എമാരെയെല്ലാം വീഡിയോയില്‍ കാണപ്പെടുന്നത്.
വീഡിയോ