ലഖ്‌നൗ: കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി പ്രാബല്ല്യത്തില്‍ കൊണ്ടുവരാന്‍ പോകുമ്പോള്‍ രാജ്യത്തെ ബി.ജെ.പി നേതാക്കളെല്ലാം അത്യുത്സാഹപൂര്‍വ്വമാണ് ജി.എസ്.ടിയുടെ ബോധവക്രരണത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജി.എസ്.ടിയുടെ പൂര്‍ണ രൂപം വരെ അറിയില്ല എന്നതാണ് സത്യാവസ്ഥ.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് കീഴില്‍ സാമൂഹികക്ഷേമ, പട്ടികജാതി -ആദിവാസി ക്ഷേമവകുപ്പ് മന്ത്രി രമാപതി ശാസ്ത്രിയാണ് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ തപ്പിക്കളിച്ചത്. ഉത്തരം കിട്ടാതെ കുഴങ്ങിയ മന്ത്രി താന്‍ ജി.എസ്.ടി.യെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടുണ്ടെന്നും പക്ഷെ ഇപ്പോള്‍ അതിന്റെ പൂര്‍ണ രൂപം വ്യക്തമായി ഓര്‍ക്കുന്നില്ലെന്നുമാണ് ഒടുവില്‍ മറുപടി പറഞ്ഞത്.
ജി.എസ്.ടിയുടെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തയോഗത്തില്‍ പങ്കെടുത്ത് ജി.എസ്.ടിയെക്കുറിച്ച് പഠിച്ചശേഷമായിരുന്നു മന്ത്രി ബോധവത്കരണത്തിന് ഇറങ്ങിയത്.
You must read this ‘കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്; അമ്മയ്ക്കത്ത് ഒരു തിരുത്തല്‍ ശക്തിയായി നിലകൊളളും: വിമെണ്‍ ഇന്‍ കളക്ടീവ്
എന്നാല്‍ ജി.എസ്.ടിയുടെ പൂര്‍ണ രൂപം വരെയറിയാതെയാണ് ഈ ബോധവത്കരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മന്ത്രി പെട്ടപ്പോഴാണ് മനസിലാകുന്നത്. നേരത്തെ പുതിയ നികുതി സമ്പ്രദായം വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന നേട്ടത്തെ കുറിച്ച് മന്ത്രിമാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ജൂണ്‍ 14 ന് യോഗി ആദിത്യനാഥും അവകാശപ്പെട്ടിരുന്നു ഇതിന്റെ യാഥാര്‍ത്ഥ്യം തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.