| Monday, 19th March 2018, 12:53 pm

പാവപ്പെട്ടവരെ പരിഗണിക്കേണ്ട, ക്ഷേത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നായിരുന്നു യോഗിയുടെ നിര്‍ദേശം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യു.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലേയും ബീഹാറിലേയും കനത്തപരാജയത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ കാതലായ മാറ്റം വരുത്തിയേ തീരൂവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

യോഗി ആദിത്യനാഥിന് കീഴില്‍ യു.പിയില്‍ നടക്കുന്ന ഭരണം ഒട്ടും മികച്ചതല്ലെന്ന അഭിപ്രായവും പലരും പങ്കുവെച്ചിരുന്നു. യോഗി ആദിത്യനാഥിന്റെ ചില നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ഒ.പി രജ്ബാര്‍.


Also Read പെണ്‍കുട്ടികളെ അധിക്ഷേപിച്ചുള്ള പരാമര്‍ശം; അധ്യപകനെതിരെ നടപടിയാവശ്യപ്പെട്ട് ഫാറൂഖ് കോളേജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ച്


യു.പിയിലെ പാവപ്പെട്ടവരെ പരിഗണിക്കേണ്ടെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ നിര്‍ദേശമെന്ന് ഇദ്ദേഹം പറയുന്നു.

ഈ പാവപ്പെട്ടവരാണ് സര്‍ക്കാരിനെ വോട്ട് നല്‍കി അധികാരത്തിലെത്തിച്ചത്. പ്രഖ്യാപനങ്ങള്‍ പലതും നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. ഒ.പി രജ്ബാര്‍ പറയുന്നു.

ഞങ്ങള്‍ സര്‍ക്കാരിന്റെയും എന്‍.ഡി.എയുടേയും ഭാഗമാണ്. പക്ഷേ ബി.ജെ.പി ധര്‍മ്മത്തെ പിന്തുടരുന്നില്ല. ഇതില്‍ എന്റെ ആശങ്കയാണ് ഞാന്‍ പ്രകടിപ്പിക്കുന്നതെന്നും എ.എന്‍.ഐയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

2019 ഓടെ “മോദി മുക്ത് ഭാരത്” ഭാരതം സാധ്യമാക്കണമെന്നും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും മഹാരാഷ്ട്ര നവ്നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

“നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും നല്‍കിയ തെറ്റായ വാഗ്ദാനങ്ങള്‍ രാജ്യത്തെ വശം കെടുത്തി”, “മോദി മുക്ത് ഭാരത്” ഉറപ്പാക്കുന്നതിനായി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് വരണം.

“1947 ല്‍ ഇന്ത്യക്ക് ആദ്യ സ്വാതന്ത്ര്യം ലഭിച്ചു, 1977 ല്‍ രണ്ടാമത്തേത് (അടിയന്തരാവസ്ഥയ്ക്കുശേഷം), 2019 ല്‍ ഇന്ത്യ മോദി മുക്ത് ആയിത്തീരുമ്പോള്‍ മൂന്നാമത്തെ സ്വാതന്ത്ര്യവും” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.


Watch Doolnews Video

We use cookies to give you the best possible experience. Learn more