ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത കൊവിഡ് വാക്‌സിനുകള്‍ നല്‍കിയതായി പരാതി.
മഹാരാജ്ഗഞ്ചിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഡ്രൈവറായ ഉമേഷ് എന്നയാള്‍ക്കാണ് ആദ്യ ഡോസായി കൊവാക്‌സിനും രണ്ടാമത്തെ ഡോസായി കൊവിഷീല്‍ഡും നല്‍കിയത്.
‘എനിക്ക് ആദ്യത്തെ ഡോസ് കോവാക്‌സിനായിരുന്നു നല്‍കിയത്. എന്നാല്‍ രണ്ടാമത്തെ ഡോസായി അവര്‍ നല്‍കിയത് കൊവിഷീല്‍ഡാണ്,’ എന്നാണ് ഉമേഷ് പറഞ്ഞത്.
സി.ഡി.ഒയുടെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന മൂന്ന് പേരാണ് വാക്‌സിന്‍ സ്വീകരിക്കാനായി ആശുപത്രിയിലെത്തിയത്. ചന്ദന്‍ കുശ്വാഹ, ഉമേഷ്, അര്‍ഡാലി മദന്‍ എന്നിവരായിരുന്നു രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്.
എന്നാല്‍ ഉമേഷിന് വാക്‌സിന്‍ നല്‍കിയത് മാറിപ്പോയതോടെ മറ്റു രണ്ടുപേരും വാക്‌സിനെടുക്കാതെ മടങ്ങുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി യു.പി ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തി. രണ്ട് വാക്‌സിനുകള്‍ എടുത്തതുകൊണ്ട് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവില്ലെന്നായിരുന്നു എ.കെ ശ്രീവാസ്തവയുടെ ന്യായീകരണം.
‘ ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ആദ്യ ഡോസ് ഏത് വാക്‌സിനാണോ എടുത്തത് അതുതന്നെ രണ്ടാമത്തെ ഡോസായും നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UP man given Covaxin first, gets shot of Covishield during second visit to hospital