| Tuesday, 21st July 2020, 10:34 am

യു.പിയില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു; നില അതീവ ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ  ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ചു. ഉത്തര്‍ പ്രദേശിലെ മാധ്യമപ്രവര്‍ത്തകനെയാണ് വെടിവെച്ചത്.

മാധ്യമപ്രവര്‍ത്തകന്റെ അനന്തരവളെ ഒരു സംഘം ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കി അടുത്ത ദിവസമാണ് മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചത്.

തിങ്കളാഴ്ച രാത്രി മകളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. തലയ്ക്ക് വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഗാസിയാ ബാദിലെ വിജയ് നഗറില്‍ വെച്ചാണ് അജ്ഞാതന്‍ മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

മാധ്യമപ്രവര്‍ത്തകനെ ഗാസിയാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകായാണ്.

വിക്രം ജോഷിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തന്റെ അനന്തരവളെ ചിലര്‍ ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ വിജയനഗര്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിരുന്നതായി സഹോദരന്‍ അനികേത് ജോഷി പറഞ്ഞു.

എന്നാല്‍ പരാതി പ്രകാരം ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ആളുകള്‍ തന്നയാണ് മാധ്യമപ്രവര്‍ത്തകനെ ഉപദ്രവിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

വിജയ നഗറില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റതായി വിവരം ലഭിച്ചിരുന്നെന്നും, സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more