| Thursday, 1st August 2019, 7:51 am

ഇക്കുറി രക്ഷാബന്ധന് ചാണകത്തില്‍ നിന്നുള്ള രാഖികളും; ഒരുങ്ങുന്നത് ആയിരക്കണക്കിലധികം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ മഹോത്സവത്തിന് ചാണകം കൊണ്ടുണ്ടാക്കിയ രാഖികള്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ രാഖി എന്ന് അവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നുള്ള ചാണകം ഉപയോഗിച്ചാണ് രാഖികള്‍ ഉണ്ടാക്കുന്നത്. മുന്‍ പ്രവാസിയായ അല്‍ഖ ലഹോട്ടിയുടെതാണ് ഈ ചാണകം ആശയം.

കര്‍ണാടകത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നും രാഖിക്ക് ആവശ്യക്കാരുണ്ടെന്ന് അല്‍ഖ പറയുന്നു. ചൈനയില്‍ നിന്ന് വരുന്ന രാഖിയേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ചാണകരാഖികള്‍ എന്നും അല്‍ഖ പറഞ്ഞു.

We use cookies to give you the best possible experience. Learn more