| Monday, 25th January 2021, 4:27 pm

കര്‍ഷകര്‍ക്ക് ഡീസല്‍ നല്‍കരുതെന്ന് പറഞ്ഞിട്ടേയില്ല, അങ്ങനൊരു ഉത്തരവും ഇല്ല; മലക്കം മറിഞ്ഞ് യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഡീസല്‍ നല്‍കില്ലെന്ന് പെട്രോള്‍ പമ്പുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.പിസര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ വക്താവാണ് ഇത്തരം കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും അത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്ന ഡീസല്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് നഗരങ്ങളില്‍ ഗതാഗതം മുടക്കാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നു പറഞ്ഞ് യോഗി സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: UP govt denies allegation that it’s ‘not supplying’ diesel for farmer’s tractor parade

We use cookies to give you the best possible experience. Learn more