| Tuesday, 30th June 2020, 1:53 pm

'ഉത്തര്‍പ്രദേശില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നില്ല; എന്താണ് നിലവിലെ അവസ്ഥയെന്ന് പോലും അറിയില്ല'; ആരോപണവുമായി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നില്ലെന്നും യഥാര്‍ത്ഥ കണക്കുകള്‍ എത്രയാണെന്നുള്ള ഒരു വിവരവും ആര്‍ക്കും ഇല്ലെന്നും സമാജ് വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യം എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണെന്നും ഇത് എങ്ങനെയാണ് ഇത്തരത്തില്‍ അനുവദിക്കപ്പെടുന്നതെന്നും അഖിലേഷ് യാദവ് ചോദിച്ചു.

കൊവിഡ് മാത്രമല്ല സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നിരിക്കുകയാണ്. കൊവിഡില്‍ ടെസ്റ്റുകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. എന്താണ് സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയെന്ന് ആര്‍ക്കും അറിയില്ല. കൊവിഡ് അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണോ എന്ന് പോലും അറിയാന്‍ സാധിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് സംസ്ഥാനം അതിനെ നേരിടുന്നതെന്ന് സര്‍ക്കാര്‍ പറയണം’ അഖിലേഷ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 672 കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞിരുന്നു.

22,828 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഗുജറാത്തും ഉത്തര്‍പ്രദേശും കൊവിഡിന്റെ യഥാര്‍ത്ഥ കണക്കുകളല്ല പുറത്തുവിടുന്നതെന്ന ആരോപണങ്ങള്‍ ഇതിനിടെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more