ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രത്തിനായി 300 കോടി രൂപ ബജറ്റില്‍ വകയിരുത്തി യോഗി സര്‍ക്കാര്‍. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച യോഗി സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിനും പ്രത്യേകമായി തുക വകയിരുത്തിയത്.
ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ച ബജറ്റില്‍ 5,50,270 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
അയോധ്യയെക്കൂടാതെ വാരാണസി, ചിത്രക്കൂട് ആരാധനലായങ്ങള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വാരണസിയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 100 കോടി രൂപയും ചിത്രകൂടിലെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്കായി 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.