ന്യൂദല്‍ഹി: അനാമിക ശുക്ലയെന്ന ഉദ്യോഗാര്‍ത്ഥിയോട് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അനാമിക ശുക്ല എന്ന വ്യാജപേരില്‍ ഒരു അധ്യാപിക 25 സ്‌കൂളുകളില്‍ പഠിപ്പിച്ചെന്ന വ്യാജരേഖയുണ്ടാക്കി ഒരു കോടി രൂപയോളം സമ്പാദിച്ചിരുന്നു.
യഥാര്‍ത്ഥ അനാമിക ശുക്ല തൊഴില്‍ രഹിതയാണ്. ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട ഇവര്‍ നിരവധി സ്ഥലങ്ങളില്‍ അപേക്ഷിച്ചിരുന്നുവെങ്കിലും തൊഴില്‍ ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
‘യു.പി സര്‍ക്കാര്‍ നിര്‍ബന്ധമായും അനാമിക ശുക്ലയോട് മാപ്പ് പറയണം. അവര്‍ ദാരിദ്യത്തിലാണ് കഴിയുന്നത്. അവരുടെ പേര് എങ്ങനെയാണ് ഉപയോഗിച്ചതെന്നറിയില്ല. ഇതൊരു തട്ടിപ്പ് സംവിധാനമാണ്’, പ്രിയങ്ക ഗാന്ധി പറഞ്ഞു.
തൊഴിലും സുരക്ഷയും നല്‍കി അനാമിയ്ക്ക് നീതി ലഭ്യമാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 69000 സര്‍ക്കാര്‍ അധ്യാപകരുടെ നിയമനം കോടതി തടഞ്ഞിരുന്നു. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് പ്രിയങ്ക ഗാന്ധി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ