ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് ഐ.എ.എസ്് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം. അതില്‍ ഒരാളെ അയോധ്യയില്‍ കമ്മീഷറായിട്ടാണ് നിയമിച്ചത്. മഹേന്ദ്ര പ്രസാദിനെയാണ് അയോധ്യ സര്‍ക്കിളിലെ പ്രത്യേക ഓഫീസറായി നിയമിച്ചത്. ഉത്തരവ് പ്രകാരം നവംബര്‍ മുതല്‍ അദ്ദേഹം അയോധ്യ സര്‍ക്കിള്‍ കമ്മീഷണറായി തുടരും.
ഗതാഗത വകുപ്പ് ചീഫ് സെക്രട്ടറി അരവിന്ദ് കുമാറിനെ ഊര്‍ജ്ജ വകുപ്പ്, യു.പി.പി.സി.എല്‍, ഹൈഡ്രോ ഇലക്ട്രിസിറ്റി കോര്‍പ്പറേഷന്‍ എന്നിവയുടെ ചുമതലയിലേക്കാണ് മാറ്റിയത്. അരവിന്ദ്് കുമാറിന് പകരമാണ് രാജേഷ് കുമാര്‍ സിംഗിനെ നിയമിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജേഷ് കുമാര്‍ സിങിന്റെ പദവിയില്‍ ഊര്‍ജ വകുപ്പ് ചീഫ് സെക്രട്ടറി അലോക് കുമാറായിരിക്കും തുടരുക. യു.പി.പി.സി.എല്‍ ഹൈഡ്രോ ഇലക്ട്രിസിറ്റി കോര്‍പ്പറേഷന്‍, ഉത്തര്‍ പ്രദേശ് സംസ്ഥാന ഇലക്ട്രിസിറ്റി പ്രൊഡക്ട്‌സ് കോര്‍പറേഷന്‍ എന്നിവയുടെ പ്രസിഡന്റ് കൂടിയാണ് അരവിന്ദ് കുമാര്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്‍.ആര്‍.ഇ.ആര്‍.എ സെക്രട്ടറി അബ്രാര്‍ അഹമ്മദിനെ സ്‌പെഷ്യല്‍ നമാമി ഗംഗാ റൂറല്‍ വാട്ടര്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.