| Monday, 1st October 2018, 12:26 pm

പൊലീസ് വെടിവെച്ചുകൊന്ന ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ കുടുംബത്തിന് 25 ലക്ഷരൂപ സഹായവാഗ്ദാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പൊലീസ് വെടിവെച്ചുകൊന്ന ആപ്പിള്‍ എക്‌സിക്യൂട്ടീവിന്റെ കുടുംബത്തിന് സഹായവാഗ്ദാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വിവേക് തിവാരിയുടെ കുടുംബം നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.

ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ദിനേശ് ശര്‍മയും മുഖ്യമന്ത്രിയും വിവേക് തിവാരിയുടെ ഭാര്യയുമായി 25മിനിറ്റാണ് കൂടിക്കാഴ്ച നടത്തിയത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി മൊത്തം തുകയില്‍ 5 ലക്ഷം കൂട്ടികളുടെ വിദ്യാഭ്യാസത്തിനും അഞ്ചു ലക്ഷം അമ്മയ്ക്കും വകയിരുത്തി.

ALSO READ:അമൂലിന്റെ പരിപാടി ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നു; പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഡയറക്ടര്‍മാര്‍

“എനിക്കെന്റെ സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നു. ഇപ്പോഴത് ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു, സഹായത്തിന് നന്ദി” കൂടിക്കാഴ്ചയ്ക്ക് ശേഷം ഭാര്യ കല്‍പന തിവാരി പറഞ്ഞു.നേരത്തെ ഹിന്ദുവായിട്ടും ഭര്‍ത്താവ് മരണപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവമായി ഭാര്യ രംഗത്തെത്തിയിരുന്നു.

ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുജീത് പാണ്ഡേയുടെ നേതൃത്വലുള്ള ഉന്നത സംഘത്തിനാണ് അന്വേഷണച്ചുമതല. ഇതിനിടയില്‍ കേസ് ഇല്ലാതാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

വിവേക് തിവാരിയുടെ കൊലപാതകത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യോഗിയോട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more