യു.പി; ടെലിഗ്രാമിൽ 4000 കുട്ടികളുടെ പോൺ ക്ലിപ്പുകൾ വിറ്റു; ഗോരഖ്പൂരിൽ കൗമാരക്കാരൻ പിടിയിൽ
national news
യു.പി; ടെലിഗ്രാമിൽ 4000 കുട്ടികളുടെ പോൺ ക്ലിപ്പുകൾ വിറ്റു; ഗോരഖ്പൂരിൽ കൗമാരക്കാരൻ പിടിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2024, 9:24 am

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ 4,000 ക്ലിപ്പുകൾ വിറ്റതിനെ തുടർന്ന് 17 വയസുകാരൻ അറസ്റ്റിൽ. ടെലിഗ്രാം വഴിയാണ് പ്രതി കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ശേഖരിച്ചതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് രാജ് എന്ന ഒരു വിതരണക്കാരന് ഈ വീഡിയോകൾ അയക്കും .

ഓരോ വീഡിയോയും വിൽക്കുമ്പോൾ കുട്ടിക്ക് 30 ശതമാനം കമ്മീഷൻ ലഭിക്കുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സന്നദ്ധ സംഘടനയിൽ നിന്ന് ഗോരഖ്പൂരിലെ സൈബർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് 17 കാരൻ പിടിയിലായത്.

വ്യാഴാഴ്ച കുട്ടിയെ പോലീസ് പിടികൂടുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. നെക്കോഗ്രാം മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടെലിഗ്രാം വഴിയും നിയമവിരുദ്ധ വീഡിയോകൾ വിതരണം ചെയ്യുമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ഒരു വീഡിയോയ്‌ക്ക് പ്രതികൾ 3000 രൂപ ഈടാക്കിയതായി സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു . അത്തരം വീഡിയോകളുടെ വില 20000 രൂപ വരെ ഉയരും .

‘പ്രതി ഒരു വീഡിയോയ്‌ക്ക് 3,000 രൂപ വരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി. ചില വീഡിയോകൾക്ക് 20,000 രൂപ വരെ വിലയുണ്ട്. പേയ്‌മെൻ്റ് ലഭിച്ചതിന് ശേഷം ഫണ്ടിൻ്റെ ഭൂരിഭാഗവും തൻ്റെ വിതരണക്കാരനായ രാജ് എന്ന വ്യക്തിക്ക് അയക്കും,’ അദ്ദേഹം പറഞ്ഞു.

ക്രിമിനൽ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗ്രോവർ പറഞ്ഞു. പ്രതിയുടെ ചൈൽഡ് പോൺ വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാൻ സൈബർ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം വീഡിയോകൾ സൂക്ഷിക്കുന്നത് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ ആക്ട്) പ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി സെപ്തംബറിൽ വിധിച്ചിരുന്നു. ‘കുട്ടികളുടെ അശ്ലീലം’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുക’ എന്ന പദം ഉപയോഗിക്കണമെന്നും കോടതി വിധിച്ചിരുന്നു. അതിനായി പോക്സോ നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു.

 

Content Highlight: UP; Gorakhpur teen held for selling 4000 child porn clips on Telegram