മകനല്ല വണ്ടിയോടിച്ചത്, അവന്‍ സ്ഥലത്തില്ലായിരുന്നു, കല്ലെറിഞ്ഞതുകൊണ്ട് കാറിന്റെ നിയന്ത്രണം വിട്ടതാണ്; കര്‍ഷകരെ തള്ളി കേന്ദ്രമന്ത്രി
national news
മകനല്ല വണ്ടിയോടിച്ചത്, അവന്‍ സ്ഥലത്തില്ലായിരുന്നു, കല്ലെറിഞ്ഞതുകൊണ്ട് കാറിന്റെ നിയന്ത്രണം വിട്ടതാണ്; കര്‍ഷകരെ തള്ളി കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th October 2021, 12:01 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ഷകരുടെ വാദം തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര.

തന്റെ മകന്‍ അപകടം നടക്കുമ്പോള്‍ മകന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും മകനല്ല വണ്ടി ഓടിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും അജയ് മിശ്ര പറഞ്ഞു.

8 പേരാണ് കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറി കൊല്ലപ്പെട്ടത്. മന്ത്രിയുടെ മകന്‍ അമിത് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവമെന്നത് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അപകടത്തില്‍ എട്ട് പേര്‍ മരിച്ചെന്ന് ലഖിംപൂര്‍ എ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്. നാല് പേര്‍ സമരത്തിന് എത്തിയ കര്‍ഷകരും നാല് പേര്‍ കാറിലുണ്ടായിരുന്നവരുമാണെന്നാണ് പൊലീസ് പറയുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

അപകടമുണ്ടായതോടെ ജില്ലയില്‍ പ്രതിഷേധം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. ‘ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ വഴിയരികില്‍ നില്‍ക്കുന്ന കര്‍ഷകരിലേക്ക് ഇടിച്ചുകയറുകയും 2 കര്‍ഷകര്‍ മരിക്കുകയും 8 കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.’ എന്നാണ് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

The son was not driving, he was not in place, and lost control of the car by throwing stones; Union Minister rejects farmers allegations