ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നേരിടാന്‍ പദ്ധതികള്‍ മെനഞ്ഞ് ആംആദ്മി പാര്‍ട്ടി.യു.പിയില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് ആംആംദ്മിയുടെ വാഗ്ദാനം.
കുടിശ്ശികയുള്ള വൈദ്യുതി ബില്ലുകളില്‍ ഇളവ് , പൂര്‍ണ സമയ വൈദ്യുതി വിതരണം തുടങ്ങിയവയും ആംആദ്മി ഉറപ്പുനല്‍കുന്നുണ്ട്.
ആദ്യ 300 യൂണിറ്റ് വൈദ്യുതിക്ക് യാതൊരു ചാര്‍ജും നല്‍കേണ്ടതില്ലെന്നും ആം ആദ്മി പാര്‍ട്ടി വ്യാഴാഴ്ച വാഗ്ദാനം ചെയ്തു.
ദല്‍ഹിയിലേതുപോലെ വൈദ്യുതി സബ്‌സിഡി ലഭിക്കാന്‍ 2022 ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് വോട്ടുചെയ്യണമെന്ന് ജനങ്ങളോട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ ആദ്യത്തെ 300 യൂണിറ്റുകളുടെ വൈദ്യുതി ബില്‍ നിലവില്‍ 1,900 രൂപയാണെന്നും ആം ആദ്മി അധികാരത്തിലെത്തിയാല്‍ അത് പൂജ്യമായിരിക്കുമെന്നും സിസോദിയ പറഞ്ഞു.
നേരത്തെ പഞ്ചാബിലും സമാനമായ പ്രഖ്യാപനം ആംആദ്മി നടത്തിയിരുന്നു.
പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്നാണ് ആംആദ്മി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.