| Monday, 13th March 2017, 8:49 am

യു.പി നിയമസഭയിലെ 143 അംഗങ്ങള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; നേരിടുന്നത് കൊലപാതകവും സ്ത്രീകളെ അക്രമിച്ച കേസുകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പി നിയമസഭയിലെ 143 അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍.  403 അംഗങ്ങളില്‍ 322 പേര്‍ കോടീശ്വരന്മാരാണെന്നും 143 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണെന്നും തെരഞ്ഞെടുപ്പിന് മുമ്പായി സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രിനല്‍ കേസുകളില്‍ പ്രതിയായ 143 അംഗങ്ങളില്‍ 107പേര്‍ കൊലപാതക കേസുകളിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും പ്രതിചേര്‍ക്കപ്പെട്ടവരാണ്.


Also read അംഗപരിമിതനായ ദളിത് വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു


ഇവരില്‍ 107 പേര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങളാണ്. സ്ത്രീകളെ അക്രമിച്ച കേസുകളും കൊലപാതക കേസുകളുമാണ് ഇതില്‍ അധികവും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ രാഷ്ട്രീയ കേസുകളുണ്ടാകുന്നത് പതിവാണെങ്കിലും സ്ത്രീകള്‍ക്കെതിരായ അക്ര സംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാറില്ല. എന്നാല്‍ യു.പിയിലെ പുതിയ എം.എല്‍.എമാര്‍ ഇതിന് അപവാദമായി മാറുകയാണ്.

“നാഷണല്‍ ഇലക്ഷന്‍ വാച്ചാണ്” പുതിയ എം.എല്‍.എമാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. കോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ബി.ജെ.പി എം.എല്‍.എയായ അജയാ പ്രതാപ് സിങ്ങാണ്. 49 കോടിരൂപയാണ് അജയ് പ്രതാപ് സിങ് തന്റെ സമ്പാദ്യമായി കാണിച്ചിട്ടുള്ളത്. ഇതില്‍ 60 കിലോ സ്വര്‍ണ്ണവും ഉള്‍പ്പെടുന്നുണ്ട്. ഏഴു വാഹനങ്ങളും ആറു തോക്കുകളും ഇദ്ദേഹത്തിന്റെ പേരിലായുണ്ട്. മൂന്ന് വീതം വാഹനവും തോക്കുകളും ഭാര്യയുടെ പേരിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്രിനല്‍ കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് മുന്‍ മാഫിയ ഡോണും പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങുകയും ചെയ്ത ബി.എസ്.പി അംഗം മുക്താര്‍ അന്‍സാരിയാണ്. 16 ക്രിമിനല്‍ കേസാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ അഞ്ചെണ്ണം കൊലപാതക കുറ്റങ്ങളാണ്.

നാമ നിര്‍ദ്ദേശം നല്‍കിയ 4,853 പേരില്‍ 860 പേര്‍ തങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. 403 നിയമസഭാ അംഗങ്ങളില്‍ 40 പേര്‍ മാത്രമാണ് യു.പിയിലെ വനിതാ പ്രതിനിധികള്‍. 290 പേര്‍ മാത്രമാണ് ഇതില്‍ ബിരുദ യോഗ്യതയുള്ളവരായിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more