ലഖ്‌നൗ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി എം.പി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ഹേമവതി നന്ദന്‍ ബഹുഗുണയുടെ ചെറുമകന്‍ കൂടിയാണ് മായങ്ക് ജോഷി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അസംഗഢില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചാണ് മായങ്ക് ജോഷി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മായങ്ക് ജോഷി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
റിത ജോഷി മായങ്കിന് വേണ്ടി ബി.ജെ.പി നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയിലേക്ക് പോയത്.
ഫെബ്രുവരി 22ന് ജോഷി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മായങ്ക് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ റിത ജോഷിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം വന്നിട്ടുണ്ട്. താന്‍ ബി.ജെ.പിയില്‍ തന്നെ തുടരുമെന്നും ദേശീയ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും റിത പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, മായങ്ക് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയത് ബി.ജെ.പിക്ക് ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Content Highlights: Up election, new developments