| Sunday, 19th December 2021, 8:20 am

കര്‍ഷകരുടേയും ചെറുകിട വ്യവസായികളുടേയും വായ്പ എഴുതിത്തള്ളും; വന്‍ വാഗ്ദാനവുമായി പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന ആരോപണത്തിന് പ്രിയങ്ക മറുപടി പറഞ്ഞു.
ഏഴുവര്‍ഷം അമേഠിയില്‍ ബി.ജെ.പി എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന് പ്രിയങ്ക ചോദിച്ചു.
ബി.ജെ.പിക്ക് അനുകൂലമായ ഏകപക്ഷീയമായ വികസനം മാത്രമാണ് നടന്നതെന്നും പ്രിയങ്ക പറഞ്ഞു.

കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ബി.ജെ.പി എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു.

‘കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ബി.ജെ.പി എന്താണ് ചെയ്തത്? ഓക്‌സിജന്‍
സിലണ്ടറുകള്‍ ആവശ്യത്തിന് കിട്ടാത്തതിന് പാര്‍ട്ടി ഉത്തരവാദികളാണ്,’ പ്രിയങ്ക ഗാന്ധി
പറഞ്ഞു. വില വര്‍ധന മൂലം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പാടിലാണെന്നും പ്രിയങ്ക പറഞ്ഞു.

യു.പി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ വാഗ്ദാനങ്ങളാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും വായ്പകള്‍ എഴുതിത്തള്ളുമെന്നും 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 25000 രൂപ നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: UP election, Congress Moves

Latest Stories

We use cookies to give you the best possible experience. Learn more