ന്യൂദല്‍ഹി: 2017 യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയാണ് ഷീല ദീക്ഷിതിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ച ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്നും ഷീല ദീക്ഷിത് പറഞ്ഞു.
യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന പ്രശാന്ത് കിഷോറും ഷീല ദീക്ഷിതിന്റെ പേര് ഉയര്‍ത്തിക്കാട്ടിയിരുന്നു. രാഹുലിനെയോ പ്രിയങ്കയെയോ നിര്‍ത്തണമെന്നാണ് പ്രശാന്ത് കിഷോര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇരുവരും വിസമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബ്രാഹ്മണ സമുദായംഗം വേണമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. ബ്രാഹ്മണ സമുാദയംഗമായ ഷീല ദീക്ഷിത് ഉത്തര്‍പദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഉമശങ്കര്‍ ദീക്ഷിതിന്റെ മരുമകളാണ്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതിയ പി.സി.സി പ്രസിഡന്റിനെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് താരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാറിനെ യു.പിയിലെ കോണ്‍ഗ്രസ് അധ്യക്ഷനായിനായി പാര്‍ട്ടി നിയമിച്ചിരുന്നത്.
404 അംഗ യു.പി നിയമസഭയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളാണുള്ളത്. സോണിയയുടെതും രാഹുലിന്റേതുമായി 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.