ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജീവ് റായിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അടുത്ത അനുയായി കൂടിയാണ് രാജീവ്.
വാരണാസിയില്‍ നിന്നുള്ള ആദായനികുതി വകുപ്പിന്റെ ഒരു സംഘം രാവിലെ കിഴക്കന്‍ യു.പിയിലെ മൗ ജില്ലയിലെ റായിയുടെ വീട്ടിലെത്തുകയായിരുന്നു.
കര്‍ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു ഗ്രൂപ്പിന്റെ ഉടമയാണ് റായി.
തനിക്ക് ക്രിമിനല്‍ പശ്ചാത്തലമോ കള്ളപ്പണ ഇടപാടോ ഇല്ലെന്നും ആളുകളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സര്‍ക്കാറിന് അത് ഇഷ്ടപ്പെട്ടില്ല, അതിന്റെ ഫലമാണിതെന്നും രാജീവ് പറഞ്ഞു.
” നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ അവര്‍ വീഡിയോ ചെയ്യും, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. അനാവശ്യമായി ഒരു കേസിനു വേണ്ടി നിങ്ങള്‍ക്ക് പോരാടേണ്ടി വരും,” അദ്ദേഹം പറഞ്ഞു.
മെയിന്‍പുരിയില്‍ അഖിലേഷ് യാദവിന്റെ മറ്റൊരു സഹായിയുടെ വീടും റെയ്ഡ് ചെയ്യപ്പെട്ടു. മനോജ് യാദവവിന്റെ വീടാണ് റെയ്ഡ് ചെയ്തത്.
യു.പിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് അഖിലേഷ് യാദവിന്റെ അടുത്ത അനുയായികളുടെ വീടുകളില്‍ വ്യാപകമായി റെയ്ഡ് നടക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: UP election, BJP’s new Moves