| Saturday, 13th November 2021, 8:52 am

മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്; യു.പിയില്‍ നിന്ന് മാറാതെ ബി.ജെ.പി നേതാക്കള്‍; ഈ ഓട്ടം തോല്‍വിയില്‍ ഭയന്നെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.ജെ.പിക്കെതിരെ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാരണാസി സന്ദര്‍ശനത്തിന് പിന്നാലെയാണ് അഖിലേഷിന്റെ പരിഹാസം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന ഭയം കൊണ്ടാണ് ബി.ജെ.പി നേതാക്കള്‍ യു.പിയില്‍ ഓടിനടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

” വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ക്കണ്ട് ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിന് അസ്വസ്ഥതയുണ്ട്. ഇതാണ് ഓരോ ആഴ്ചയും ചില നേതാക്കള്‍ സംസ്ഥാനത്തേക്ക് കുതിക്കുന്നത്. തോല്‍വിയെക്കുറിച്ച് കൂടുതല്‍ പേടി തോന്നുമ്പോള്‍ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ യു.പി സന്ദര്‍ശിക്കും,” അഖിലേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യു.പിയില്‍ എത്തിയിരുന്നു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 16ന് യു.പിയില്‍ എത്തുന്നുണ്ട്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഝാന്‍സി മുതല്‍ ലഖ്‌നൗ വരെ നരേന്ദ്ര മോദി യാത്രയ്‌ക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതുപ്രകാരമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സുല്‍ത്താന്‍പൂര്‍, ഝാന്‍സി, ലഖ്‌നൗ, നോയിഡ എന്നിവിടങ്ങളില്‍ മോദി എത്തുന്നത്. ഈ മാസം മാത്രം നാല് തവണയാണ് മോദി യു.പിയിലെത്തുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതുപ്രകാരമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സുല്‍ത്താന്‍പൂര്‍, ഝാന്‍സി, ലഖ്‌നൗ, നോയിഡ എന്നിവിടങ്ങളില്‍ മോദി എത്തുന്നത്. ഈ മാസം മാത്രം നാല് തവണയാണ് മോദി യു.പിയിലെത്തുന്നത്.

Content Highlights: Up election, BJP leaders in UP visit, New moves

We use cookies to give you the best possible experience. Learn more