| Saturday, 25th September 2021, 6:57 pm

യു.പിയില്‍ ബി.ജെ.പിക്ക് വെല്ലുവിളി; ജാട്ട് വോട്ടുകള്‍ മറിക്കാന്‍ രാഷ്ട്രീയ ലോക് ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദള്‍. കാര്‍ഷിക സമരത്തിന്റെ പശ്ചാത്തലത്തില്‍ ജാട്ട് സമുദായത്തിനിടയില്‍ നിന്ന് വോട്ടുറപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് ജയന്ത് ചൗധരിയുടെ നീക്കം.

നിലവില്‍ ജാട്ട് സമുദായവും ബി.ജെ.പിയും തമ്മിലുള്ള അസ്വാരസ്യം മുതലാക്കാനാണ് ആര്‍.എല്‍.ഡിയുടെ പദ്ധതി.

ഉത്തര്‍പ്രദേശിലെ ആകെ ജനസംഖ്യയുടെ 6-7 ശതമാനവും പശ്ചിമ യു.പിയുടെ 15 ശതമാനവും ജാട്ട് സമുദായത്തില്‍പ്പെട്ടവരാണ്.

2014, 17, 19 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായിരുന്നു ജാട്ട് സമുദായത്തിന്റെ വോട്ട്. എന്നാല്‍ ഇത് 2022ല്‍ മറിക്കാമെന്നാണ് ആര്‍.എല്‍.ഡി പ്രതീക്ഷിക്കുന്നത്.

നിലവില്‍ ആര്‍.എല്‍.ഡിക്ക് യു.പി നിയമസഭാ സീറ്റോ ലോക്‌സഭാ സീറ്റോ ഇല്ല.
2019ല്‍ ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും വിജയിക്കാനായില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: UP election, BJP in Crisis

We use cookies to give you the best possible experience. Learn more